
കല്‍ക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി ( Electricity ) പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധി തുടരുകയാണ്. എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡ്ജിങ് തുടരുകയാണ്. പത്തു ദിവസത്തിനുള്ളില്‍ പ്രതിദിനം ശരാശരി 1.5 മില്യന്‍ കല്‍ക്കരി എത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ താപനിലയങ്ങളിലേക്ക് കൂടൂതല്‍ കല്‍ക്കരി എത്തിച്ചു തുടങ്ങിയെങ്കിലും രാജ്യത്ത് ഊര്‍ജ്ജ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. നിലവില്‍ എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡ്ജിങ് തുടരുകയാണ്.
രാജസ്ഥാനില്‍ വ്യവസായിക മേഖലയിലേക്കുള്ള വൈദ്യുതി വിഹിതത്തില്‍ നിയന്ത്രണം വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു . വരും ദിവസത്തില്‍ കൂടുതലായി 16.7 മില്യന്‍ ടണ്‍ കല്‍ക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ 517 വാഗണുകള്‍ വഴി 1.7 മില്യണ്‍ ടണ്‍ കല്‍ക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി.
വാഗണുകളുടെ എണ്ണം 537യായി ഉയര്‍ത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി..പത്തു ദിവസത്തിനുള്ളില്‍ പ്രതിദിനം ശരാശരി 1.5 മില്യന്‍ കല്‍ക്കരി എത്തിക്കാനാണ് റെയില്‍വേയുടെ ശ്രമം. ഉത്തരെന്ത്യയില്‍ ചൂടുകൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്.
ഉഷ്ണ കാറ്റ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ ഊഷ്ണ കാറ്റിന്റെ തീവ്രത രാജ്യത്ത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Electricity: രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി; പതിനാറ് സംസ്ഥാനങ്ങളില്‍ പത്ത് മണിക്കൂര്‍ വരെ പവര്‍കട്ട്
രാജ്യത്ത് ( India ) ഊര്‍ജ്ജ പ്രതിസന്ധി( Electricity ) തുടരുകയാണ്. വൈദ്യുത നിയങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാന്‍ 753 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രാജ്യത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് ഊര്‍ജ്ജ അടിയന്തിരാവസ്ഥപ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷം 753 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
പത്ത് മണിക്കൂര്‍ വരെ പവര്‍കട്ടാണ് പതിനാറ് സംസ്ഥാനങ്ങളിലിപ്പോള്‍. രാജ്യതലസ്ഥാനമായ ദില്ലിയും പവര്‍കട്ടിലേക്ക് നീങ്ങുകയാണ്. മെട്രോ സര്‍വ്വീസുകളെയും ആശുപത്രി ഉള്‍പ്പടെയുള്ള അവശ്യസേവനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് ദില്ലി. 1.8 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഒരു ദിവസത്തേക്ക് താപ വൈദ്യുത നിലയങ്ങള്‍ക്ക് വേണ്ടത്.
പല വൈദ്യുതി പ്‌ളാന്റുകളിലെയും കല്‍ക്കരി ശേഖരം തീരുകയാണ്. നിലവില്‍ കല്‍ക്കരി കൊണ്ടുപോകുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് 753 പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി റദ്ദാക്കി കല്‍ക്കരി വിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്.
കല്‍ക്കരി ഉല്പാദനം കൂട്ടിയിട്ടുണ്ടെന്നും ദിവസങ്ങള്‍ക്കകം പ്രതിസന്ധി പരിഹരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ആഴ്ചകളില്‍ 200 ജിഗാവാട്ടിന് മുകളില്‍ വൈദ്യുതി ആവശ്യം ഉണ്ടാകും. ഉത്തരേന്ത്യയിലെ കൂടിയ താപനില തന്നെയാണ് പ്രധാന കാരണം.
ഊര്‍ജ്ജ പ്രതിസന്ധി കേന്ദ്രം സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആരോപണം. ഇത് ദേശീയ പ്രതിസന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് പ്രതികരിച്ചു.
അത്യവശ്യമല്ലാത്ത ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും വൈദ്യുതി പാഴാക്കരുതെന്നും ഖെലോട്ട് നിര്‍ദ്ദേശിച്ചു. അറുപത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ എന്നും കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി പ്രതികരിക്കണമെന്നായിരുന്നു പി.ചിദംബരത്തിന്റെ ആവശ്യം.
അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .
ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിൽ ദില്ലിയിൽ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്.
ജാർഖണ്ഡിൽ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പഞ്ചാബിൽ ആകെയുള്ള പതിനഞ്ച് താപനിലയിങ്ങളിൽ നാല് എണ്ണത്തിൻ്റെ പ്രവർത്തനം സ്തംഭിച്ച സാഹചര്യമാണ്. 5880 മെഗാവാട്ട് ശേഷിയിൽ 3327 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here