mambazha pulissery: പെട്ടെന്നൊരുക്കാം മധുരമൂറും മാമ്പഴപ്പുളിശ്ശേരി ….

പെട്ടെന്നൊരു മധുരമൂറും മാമ്പഴപ്പുളിശ്ശേരി ( mambazha pulissery ) ട്രൈ ചെയ്താലോ ? മാമ്പഴത്തിന്റെ സീസണ്‍ ആയി. എല്ലാവരുടെയും വീട്ടില്‍ കുലകണക്കിന് മാമ്പഴം പഴുത്ത് നില്‍ക്കുന്നുമുണ്ട…. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് നല്ല കിടിലന്‍ മാമ്പഴ പുളിശ്ശേരി തയാറാക്കിയാലോ ?

വേണ്ട ചേരുവകൾ…

നല്ല പഴുത്ത മാങ്ങാ     6 എണ്ണം
പച്ചമുളക്                      4 എണ്ണം
മഞ്ഞൾ പൊടി          അര ടീസ്പൂൺ
മുളക് പൊടി               1/ 2  സ്പൂൺ
കുരുമുളക് പൊടി      1 / 4 സ്‌പൂൺ
ഉപ്പ്                                 ഒരു സ്പൂൺ
കറിവേപ്പില                ഒരു തണ്ട്
തേങ്ങ                            ഒരു കപ്പ്
തൈര്                           ഒരു കപ്പ്
എണ്ണ                              രണ്ട് സ്പൂൺ
കടുക്                            ഒരു സ്പൂൺ
വറ്റൽ മുളക്                 നാലെണ്ണം
മുളക് പൊടി            കാൽ സ്പൂൺ
കറിവേപ്പില              രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം…

നന്നായി പഴുത്തമാങ്ങ തോൽ കളഞ്ഞു മുഴുവനായി ഒരു പാത്രത്തിലേക്ക് എടുക്കുക . അതിലേക്കു വേക്കാൻ ആവശ്യത്തിന് വെള്ളം , മുളക് പൊടി , ഉപ്പ് , പച്ചമുളക് ,കുരുമുളക് പൊടി ,മഞ്ഞൾ പൊടി,കറിവേപ്പില , ചേർത്ത് മാങ്ങാ നന്നായി വെന്തു കഴിയുമ്പോൾ , അതിലേക്കു ഒരു കപ്പ് തേങ്ങ അരച്ചത് ചേർത്ത് നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്ക്കിയതിന് ശേഷം നല്ല കട്ട തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചീനച്ചട്ടിയിൽ എണ്ണ , കടുക്, വറ്റൽ മുളക്, കറി വേപ്പില , കാൽ സ്പൂൺ മുളക് പൊടി ചേർത്ത് വറുത്ത് ചേർക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here