LDF government : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ ജനം വീണ്ടും തിരഞ്ഞെടുത്ത മെയ്‌ 2; മറക്കാൻ പറ്റുമോ ആ ചരിത്ര മുഹൂർത്തം

ഇന്ന് മെയ് രണ്ട് ( May 2) … കഴിഞ്ഞ വര്‍ഷം മേയ് രണ്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ (Election ) ചരിത്രം തിരുത്തിയ ജനവിധി വന്നത്. നാല്പത് വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ ( Keralam ) തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു മുന്നണിയുടെ തുടര്‍ഭരണത്തിന്റെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം.

വലതുപക്ഷ വര്‍ഗ്ഗീയ കക്ഷികള്‍ ഒരുമിച്ചു നിന്നാണ് ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്. പക്ഷേ കുപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. പ്രളയവും കോവിഡുമുള്‍പ്പെടെ നിരവധി പ്രതിസന്ധികളിലൂടെ നാട് കടന്ന് പോയപ്പോള്‍ തളര്‍ന്നു വീ‍ഴാതെ ജനതയൊന്നാകെ മുന്നോട്ട് നടന്നത് പിണറായി വിജയനെന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരി പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്‍റെ ബലത്തിലായിരുന്നു.

വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോയപ്പോ‍ഴും വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുടക്കം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ആ പകരം വയ്ക്കാനില്ലാത്ത ഭരണ മാതൃകയെ ജനം 140 ല്‍ 99 സീറ്റുകളും നല്‍കിയാണ് കേരള ജനത പിണറായി വിജയനെന്ന നേതാവിന്‍റെ കയ്യില്‍ വീണ്ടും ഭരണമേല്‍പ്പിച്ചത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനമേല്‍പ്പിച്ച വിശ്വാസം തെല്ലുപോലും പോറലേല്‍പ്പിക്കാതെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി പിണറായി സര്‍ക്കാര്‍ പ്രയാണം തുടരുകയാണ്.

21 അംഗ മന്ത്രിസഭയിലെ 17 പേരും പുതുമുഖങ്ങളായിരിക്കുകയെന്ന വിസ്മയകരമായ തീരുമാനത്തിലൂടെ തുടര്‍ഭരണത്തിന്റെ തുടക്കം വ്യത്യസ്തവും പ്രതീക്ഷാ നിര്‍ഭരവുമാക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സാധിച്ചിരുന്നു എന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ ( LDF Government ) കൊണ്ടുവന്ന ഒരു ചരിത്ര പ്രധാനമായ തീരുമാനം.

140ല്‍ 99 സീറ്റും നേടിയാണ് പിണറായി വിജയന്റെ ( Pinarayi Vijayan ) നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടര്‍ഭരണം നേടിയത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നെയും പത്തൊമ്പത് ദിവസമെടുത്തു. മേയ് 20നാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. ഇതിന് മുമ്പ് കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ്.

ഹരിതകേരളം,  ലൈഫ് ഭവനപദ്ധതി, പൊതുമേഖലാ ശാക്തീകരണം പൊതുവിദ്യാലയങ്ങളുടെയും പൊതു ആരോഗ്യ സംവിധാനങ്ങളുടെയും ശാക്തീകരണം ,സ്ത്രീപക്ഷ രാഷ്ട്രീയം ,എന്നിങ്ങനെ മുന്നോട്ടുവച്ച ബദലുകൾ തീർച്ചയായും മാതൃക തന്നെയായിരുന്നു.

ക്ഷേമരാഷ്ട്ര സങ്കല്പം മുന്നോട്ടുവച്ച് നടപ്പാക്കിയ ചില പദ്ധതികളായ  ക്ഷേമപെൻഷനുകളും  സാമൂഹ്യ അടുക്കളയും പോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ  ദേശീയ ശ്രദ്ധ നേടി. വനിതാ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് എന്ന് 2016 ലെ പ്രകടന പത്രികയിൽ എഴുതിവച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ യാഥാർത്ഥ്യമായിരുന്നു.

മഹാപ്രളയങ്ങളും ഓഖിയും നിപായും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ തളരാതെ കേരളത്തെ നയിച്ച സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വ്യത്യസ്‌തവും അപൂർവവും ധീരവുമായ ചുവടുവയ്‌പാണ്‌ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ നടത്തിയത്‌.

രണ്ടു തവണ തുടർച്ചയായി എംഎൽഎമാരായവർക്ക്‌ പകരം പുതിയ ആളുകളെ മത്സരിപ്പിക്കാൻ സിപിഐ എം എടുത്ത തീരുമാനത്തെ കേരളം അത്ഭുതാദരങ്ങളോടെയാണ്‌ സ്വീകരിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News