
തീവ്ര ഉഷ്ണതരംഗം (Heat Wave ) മൂലം ഈ വര്‍ഷം മഹാരാഷ്ട്രയില്‍ ( maharashtra )മരിച്ചത് 25 പേര്‍. ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374ലധികം പേര്‍ക്ക് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേര്‍ മറാത്ത്വാഡയിലും നാല് പേര്‍ വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലും മരിച്ചു. വിദര്‍ഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയില്‍ മൂന്ന് പേരും അമരാവതിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജല്‍നയില്‍ രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും 40-46 ഡിഗ്രിയില്‍ കൂടുതലാണ് ചൂട്. നാഗ്പൂര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.295 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഹീറ്റ് സ്ട്രോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Summer : സംസ്ഥാനവും പൊള്ളിത്തുടങ്ങി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗം കേരളത്തിലേക്കും
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗം കേരളത്തിലേക്കും. സംസ്ഥാനത്തെ താപനില ഇനിയും ഉയരും. കര്‍ണാടക, കേരളം ഉള്‍പ്പെടുന്ന മേഖലയിലാണ് ഉഷ്ണതരംഗം കൂടുന്നത്. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ സ്വാധീനത്താല്‍ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അഭിലാഷ് ജോസഫ് പറഞ്ഞു. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍. 2010 ഏപ്രിലില്‍ 11 തവണ ഉഷ്ണതരംഗമുണ്ടായി.
ഈ വര്‍ഷം എട്ടുതവണ ചൂട് കൂടി. നിരപ്പായയിടങ്ങളില്‍ 40 ഡിഗ്രിക്കും തീരമേഖലകളില്‍ 37നും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30നും മുകളില്‍ താപനില എത്തുന്നതാണ് ഉഷ്ണതരംഗം. വേനല്‍മഴയാണ് ചൂട് ഒരുപരിധിവരെ തടഞ്ഞത്. ഉഷ്ണതരംഗത്തിന്റെ തുടര്‍ച്ചയായുണ്ടാകുന്ന എതിര്‍ചുഴലി എന്ന വായുപ്രതിഭാസമാണ് കിലോമീറ്റര്‍ അകലേയ്ക്ക് താപവ്യാപനമുണ്ടാക്കുന്നത്.
ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍വരെ ഉയരത്തിലാകും ഈ പ്രതിഭാസം. തമിഴ്‌നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂടാനിടയാക്കുന്നു. കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ചൂട് സാധാരണ വേനല്‍ക്കാലത്തേക്കാള്‍ രണ്ടുമുതല്‍ അഞ്ച് ഡിഗ്രിവരെ വര്‍ധിച്ചു.
അതേസമയം ദില്ലിയില്‍ ( Delhi ) കൊടും ചൂട് ( Summer ) തുടരുകയാണ്. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ദില്ലിയില്‍ അനുഭവപ്പെടുന്നത്. സാധാരണ 41 ഡിഗ്രിക്ക് താഴെയാണ് ഏപ്രില്‍ മാസത്തെ താപനില.
ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
അറബിക്കടലിൽ ഉണ്ടായ മർദ്ദ വ്യതിയാനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിൽ രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ചൂട് വർധിക്കും എന്ന് തന്നെ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here