Narendra Modi: പ്രധാനമന്ത്രി ഇന്ന് ജര്‍മ്മനിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഇന്ന് ജര്‍മ്മനിയില്‍(Germany). ബെര്‍ലിനില്‍(Berlin) ഇന്ത്യന്‍ വംശജരുമായി മോദി കൂടിക്കാഴ് നടത്തി. ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍ സമിറ്റില്‍ മോദി പങ്കെടുക്കും. 65 മണിക്കൂറില്‍ 25 കൂടിക്കാഴ്ചകളാണ് പ്രധാനമന്ത്രി മൂന്ന് രാജ്യങ്ങളില്‍ നടത്തുക. റഷ്യ – യുക്രൈന്‍(Russia-Ukraine) പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വലിയ പ്രധാന്യമാണ് പ്രധാനന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനുള്ളത്. ഇന്ന് ജര്‍മ്മനിയിലും നാളെ ഡെന്‍മാര്‍ക്കിലും നാലിന് ഫാന്‍സിലുമാണ് മോദിയുടെ സന്ദര്‍ശനം. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അത് മറികടക്കാന്‍ കൂടിയാകും യൂറോപ്യന്‍ സന്ദര്‍ശനത്തിലൂടെ മോദി ശ്രമിക്കുക.

കൊവിഡിനെ തുടര്‍ന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യം, യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ , കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. രാവിലെ ജര്‍മ്മനിലിലെ ബര്‍ലിനില്‍ എത്തിയ മോദി അവിടെ ഇന്ത്യ വംശജരെ കണ്ടു. അതിന് ശേഷമായിരുന്നു ഇന്ത്യ-ജര്‍മനി ഉഭയകക്ഷി ചര്‍ച്ച. വൈകീട്ട് ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ് നല്‍കുന്ന അത്താഴ വിരുന്നില്‍ മോദി പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ധന്‍മന്ത്രി നിര്‍മല സീതാരമന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. നാളെ രാവിലെയാണ് ഡെന്‍മാര്‍ക്കിലേക്കുള്ള യാത്ര. മറ്റന്നാള്‍ പാരിസിലിറങ്ങുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലടക്കം തന്ത്രപ്രധാന തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel