Imran Khan : മദീന പ്രതിഷേധം ; ഇമ്രാൻ ഖാനും മറ്റ്‌ 150 പേർക്കുമെതിരെ കേസ്‌

പാകിസ്ഥാൻ (pakistan) പ്രധാനമന്ത്രി ഷെഹബാസ്‌ ഷെറിഫിന്റെ മദീന സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും (imrankhan) മറ്റ്‌ 150 പേർക്കുമെതിരെ കേസ്‌.

മദീനയിലെ പ്രവാചകന്റെ പള്ളിയിൽ സന്ദർശനം നടത്തിയ ഷെഹബാസിനെതിരെ പാക്‌ തീർഥാടകർ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ പാക്‌ പൗരർ അറസ്‌റ്റിലായിരുന്നു.

സംഭവത്തിൽ തനിക്ക്‌ ബന്ധമില്ലെന്ന്‌ ഇമ്രാൻ പ്രതികരിച്ചിരുന്നു. എന്നാൽ, ഇമ്രാൻ അനുയായികളാണ്‌ പ്രശ്‌നമുണ്ടാക്കിയതെന്നാരോപിച്ച്‌ പഞ്ചാബ്‌ പൊലീസ്‌ ഇമ്രാനും മുൻ മന്ത്രിമാരായ ഫവാദ്‌ ചൗധരി, ഷെയ്‌ഖ്‌ റാഷിദ്‌, ഇമ്രാന്റെ ഉപദേശകനായിരുന്ന ഷെഹബാസ്‌ ഗുൾ, മുൻ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തുടങ്ങിയവർക്കുമെതിരെ മതനിന്ദ അടക്കം ചുമത്തി കേസെടുത്തു.

നാൻസി പെലോസിയും 
ആഞ്ചലീന ജോളിയും യുക്രൈനിൽ (ukraine)

യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസിയും ഹോളിവുഡ്‌ നടി ആഞ്ചലീന ജോളിയും യുക്രൈനില്‍.അമേരിക്കൻ സർക്കാർ അയച്ച പ്രതിനിധി സംഘത്തിന്റെ മേധാവിയാണ്‌ പെലോസി. യുക്രൈന്‍ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തി.

യുദ്ധത്തിൽ യുക്രൈന്റെ ജയം ഉറപ്പാക്കും വരെ അമേരിക്ക പിന്തുണ തുടരുമെന്നും ഉറപ്പുനൽകി. യുക്രൈന്‍ സന്ദർശനത്തിനുശേഷം അമേരിക്കൻ സംഘം പോളണ്ടിലേക്ക്‌ പോയി. പ്രസിഡന്റും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.യുഎൻ അഭയാർഥി ഹൈക്കമീഷന്റെ പ്രത്യേക ദൂത എന്ന നിലയിലായിരുന്നു ആഞ്ചലീന ജോളിയുടെ സന്ദർശനം.

ലിവ്യൂ സന്ദർശിച്ച ഇവർ യുദ്ധത്തിൽ ഭവനരഹിതരായവരുടെ ക്യാമ്പുകൾ സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ്‌ ചികിത്സയിലുള്ള കുട്ടികളെയും സന്ദർശിച്ചു. 2011 മുതൽ യുഎന്നിന്റെ അഭയാർഥികൾക്കായുള്ള പ്രത്യേക ദൂതയാണ്‌ നടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News