Kizhakkambalam : ജഡ്ജി ഹണി എം വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ( Kizhakkambalam ) ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി (supremecourt ) സ്റ്റേ ചെയ്തു. ദീപു വധക്കേസിലെ ഹൈക്കോടതിയുടെ പ്രതികൂല പരാമർശം ആണ് സ്റ്റേ ചെയ്തത്.

പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ.

കൊവിഡ് വാക്സിൻ ആരിലും നിർബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി

കൊവിഡ് ( covid )പ്രതിരോധ വാക്സിൻ ആരിലും നിർബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി ( Supreme Court ) . സർക്കാരിൻറെ വാക്സിൻ ( Vaccine ) നയത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വാക്സിൻ എടുക്കാത്തതിൻറെ പേരിൽ ആരെയും പൊതു ഇടങ്ങളിൽ വിലക്കരുതെന്നും സുപ്രീംകോടതി വിധിച്ചു.

വാക്സിൻ എടുക്കുന്നതുപോലെ തന്നെ വാക്സിൻ എടുക്കാതിരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ട്.അതിനാൽ കൊവിഡ് പ്രതിരോധ വാക്സിൻ ആരിലും നിർബന്ധിച്ച് കുത്തിവെക്കാനാകില്ല.

വാക്സിനെടുക്കാത്തതിൻറെ പേരിൽ ആരെയങ്കിലും പൊതു ഇടങ്ങളിൽ വിലക്കാനോ, അവർക്കെതിരെ വിലക്കുകൾ പ്രഖ്യാപിക്കാനോ സാധിക്കില്ല. അത്തരത്തിൽ എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അത് പിൻവലിക്കാനും ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

വാക്സിൻ നിർബന്ധിച്ച് കുത്തിവെക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹർജിയിലാണ് സുപ്രീംകോടതി. വാക്സിൻറെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. വാക്സിനുകൾക്കെതിരെ ഹർജിക്കാർ നൽകിയ വിവരങ്ങൾ തള്ളിക്കളയാൻ എന്തെങ്കിലും പഠന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരും നൽകുന്നില്ല.അതിനാൽ വാക്സിൻറെ പാർശ്വഫലങ്ങൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നും കോടതി വിധിച്ചു. സർക്കാരിൻറെ വാക്സിന‍് നയത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി കൊവിഡ് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പൊതുതാല്പര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമില്ലെന്നും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here