
മുന്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ(Teekaram Meena) ആത്മകഥ പുറത്തിറങ്ങി. ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകം ശശി തരൂര്‍(Shashi Tharoor) എം പിയാണ് പ്രകാശനം ചെയ്തത്. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി(P Sasi) വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ആരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശമില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.
കുട്ടിക്കാലം മുതല്‍ ആദ്യ കേന്ദ്ര ഡെപ്യൂട്ടേഷന്‍ വരെയുള്ള കാര്യങ്ങളാണ് തോല്‍ക്കില്ല ഞാന്‍ എന്ന ടീക്കാറാം മീണയുടെ ആത്മകഥയിലുള്ളത്. ഒദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിലെ നിര്‍ണായകഭാഗം. പുസ്തകം ശശി തരൂര്‍ എം പി , കെ.ജയകുമാര്‍ ഐഎഎസിന് നല്‍കി പ്രകാശനം ചെയ്തു. ആരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശമില്ലെന്നും, മറിച്ച് തോന്നിയവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. വക്കീല്‍ നോട്ടീസ് ലഭിച്ചൂവെന്നും അതിന് മറുപടി നല്‍കുമെന്നും മീണ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here