Shawarma : ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; കടയിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട അടപ്പിച്ചു

ഷവര്‍മ ( Shawarma )കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐഡിയല്‍ ഫുഡ് പോയന്റിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.

റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ ചിക്കന്‍ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലെസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു

കാസര്‍ഗോഡ്(Kasargod) ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഷവര്‍മ(shawarma) നിര്‍മിച്ച ഐഡിയല്‍ കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു. കടയ്ക്ക് നേരെ ഇന്നലെ വൈകിട്ട് കല്ലേറുണ്ടായിരുന്നു. കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, വാഹനം ചന്തേര സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം, ഷവര്‍മ്മ(shawarma) കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ചികത്സയില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News