ഭക്ഷ്യവിഷ ബാധക്കെതിരെ പാലിക്കാം ‘കൂടുതൽ ജാഗ്രത’; നിർദേശങ്ങൾ ഇങ്ങനെ

ചെറുവത്തൂരില്‍(Cheruvathur) ഭക്ഷ്യ വിഷബാധയേറ്റ്(food poison) പെണ്‍കുട്ടി മരിച്ച സാഹചര്യത്തിൽ ഭക്ഷ്യ വിഷ ബാധക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പാചകം ചെയ്യുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • കിണര്‍വെള്ളം മലിനമാകാത്തവിധം കിണര്‍ വലയിട്ടുമൂടുകയും വെള്ളം നിശ്ചിത
  • ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
  • ജലസംഭരണികള്‍ നന്നായി അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക.
  • ശുചിമുറികള്‍ ദിവസേന രണ്ടുനേരവും വൃത്തിയായി കഴുകി സൂക്ഷിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും വേണം.
  • ഭക്ഷണം പാചകം ചെയ്യുന്നതിനു മുന്‍പും വിതരണം ചെയ്യുന്ന സമയത്തും കൈകള്‍ വൃത്തിയായി കഴുകണം.
  • പാചകത്തൊഴിലാളികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരെ അത്
  • ഭേദമാകുന്നതുവരെ പാചകവൃത്തിയില്‍നിന്നും മാറ്റിനിര്‍ത്തണം.
  • ഈച്ചശല്യം ഒഴിവാക്കണം.
  • പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
  • കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കണം.
  • വഴിയോര കച്ചവടസ്ഥാപനങ്ങള്‍, തട്ടുകടകള്‍ മുതലായ ഇടങ്ങളില്‍നിന്നും
  • ആഹാരപദാര്‍ഥങ്ങള്‍, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, ഉപ്പിലിട്ട് സൂക്ഷിക്കുന്ന
  • ഫലവര്‍ഗങ്ങള്‍ മുതലായവ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണം.

അതേസമയം ചെറുവത്തൂര്‍ ഭക്ഷ്യ വിഷബാധ സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തി. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചന്തേര പൊലീസാണ് കേസെടുത്തത്. രണ്ട് ജീവനക്കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ(shawarma) കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News