അസം പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചന പ്രകാരമെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.അറസ്റ്റിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള ഗോഡ്സെ ഭക്തരാണ് എന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു.
ജാമ്യം ലഭിച്ച ശേഷം ദില്ലിയിൽ എത്തി കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് മേവാനിയെ കഴിഞ്ഞ മാസം അസം പൊലീസ് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25-ന് ജാമ്യം കിട്ടിയതിനു പിന്നാലെ പൊലീസുകാരിയെ ആക്രമിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കി കോടതി മേവാനിക്കു ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രധാനമന്ത്രി ജര്‍മ്മനിയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഇന്ന് ജര്‍മ്മനിയില്‍(Germany). ബെര്‍ലിനില്‍(Berlin) ഇന്ത്യന്‍ വംശജരുമായി മോദി കൂടിക്കാഴ് നടത്തി. ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍ സമിറ്റില്‍ മോദി പങ്കെടുക്കും.
65 മണിക്കൂറില്‍ 25 കൂടിക്കാഴ്ചകളാണ് പ്രധാനമന്ത്രി മൂന്ന് രാജ്യങ്ങളില്‍ നടത്തുക. റഷ്യ – യുക്രൈന്‍(Russia-Ukraine) പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വലിയ പ്രധാന്യമാണ് പ്രധാനന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനുള്ളത്. ഇന്ന് ജര്‍മ്മനിയിലും നാളെ ഡെന്‍മാര്‍ക്കിലും നാലിന് ഫാന്‍സിലുമാണ് മോദിയുടെ സന്ദര്‍ശനം.
യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അത് മറികടക്കാന്‍ കൂടിയാകും യൂറോപ്യന്‍ സന്ദര്‍ശനത്തിലൂടെ മോദി ശ്രമിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.