
ലൈംഗിക പീഡനക്കേസില്‍ ഹാജരാകാന്‍ തനിക്ക് സാവകാശം നല്‍കണമെന്ന് നടന്‍ വിജയ് ബാബുവിന്റെ മറുപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി വിജയ് ബാബുവിന് പൊലീസ് അയച്ച നോട്ടീസിനാണ് വിജയ് ബാബു മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ബിസിനസ് ടൂറിലാണെന്നും ഹാജരാകുന്നതിനായി സാവകാശം നല്‍കണമെന്നും വിജയ് ബാബു മറുപടിയില്‍ പറയുന്നു. ഇ-മെയില്‍ വഴിയാണ് വിജയ് ബാബു പൊലീസ് അയച്ച നോട്ടീസിന് മറുപടി നല്‍കിയത്. മെയ് 19 ന് മടങ്ങിയെത്തുമെന്നും അതുവരെ സാവകാശം നല്‍കണമെന്നും വിജയ് ബാബു ഇ-മെയിലില്‍ പറയുന്നു.
അതേസമയം, വിജയ് ബാബുവിന് സാവകാശം നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് മറുപടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്ചെയ്യാന്‍ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.അന്വേഷണവുമായി സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ഇ -മെയില്‍ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.ഭാര്യക്ക് നേരിട്ട് നോട്ടീസ് നല്‍കിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.ചെന്നൈയില്‍ എത്തിയെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here