തലസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസ്: 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത്( Trivandrum ) വിനോദ സഞ്ചാര ( tourist Place ) കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയിതു.  കാരേറ്റ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടലുകാണിപ്പാറ കാണാനെത്തിയ  വിദ്യാർത്ഥികളെ തടഞ്ഞുവെച്ച്  മർദിച്ച സംഭവത്തിലാണ് മൂന്നുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കടലുകാണിപ്പാറ സ്വദേശികളായ  അനു, ഉമേഷ്, സന്ദീപ് എന്നിവരെയാണ് കല്ലറ സ്വദേശി മഹേഷിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത്. മഹേഷിൻ്റെ മകൻ മനു സുഹൃത്തുക്കളായ ജെറി,രാജ്,ദത്ത് കഴിഞ്ഞ ഏപ്രിൽ 27 ന് വൈകിട്ട് നാല് മണിയോടെ കടലു കാണിപ്പാറ കാണാൻ പോയിരുന്നു.

ഇവിടെവെച്ച്  മദ്യപിക്കിച്ചെത്തിയ പ്രതികൾ  കുട്ടികളെ  മർദ്ധിക്കുകയും ഭീഷണയപ്പെടുത്തി വാഹനത്തിൻ്റെ ചാവി പിടിച്ച് വാങ്ങുകയും ചെയ്തു. തുടർന്നാണ് രക്ഷിതാവ് കിളിമാനൂർ പോലീസിൽ പരാതി നൽകിയത്. പ്രതികളെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Gold Smuggling : സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍ 

സ്വര്‍ണക്കടത്തുകാരെ (Gold Smuggling) തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്. ഇവര്‍ തട്ടിക്കൊണ്ടുപോയ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷഹീര്‍, മായനാട് സ്വദേശി ഫാസില്‍ എന്നിവരെ പൊലീസ് മോചിപ്പിച്ചു.

മലപ്പുറം ( Malappuram ) തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീര്‍, ജയരാജന്‍, മുഹമ്മദ് റൗഫ്, കടലുണ്ടി സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കടത്തികൊണ്ടു വന്ന വയനാട് പടിഞ്ഞാറത്തറ സ്വദേശി അബ്ദുള്‍ നിസാര്‍ സ്വര്‍ണവുമായി കടന്നു കളഞ്ഞതാണ് തട്ടികൊണ്ടു പോകലില്‍ കലാശിച്ചത്.

സ്വര്‍ണം കടത്താന്‍ നിസറിനെ സ്വര്‍ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തി നല്‍കിയ ഷഹീറിനെയും ഫാസിലിനെയും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. സംഘം ആദ്യം ഈങ്ങാപ്പുഴയിലെ വീട്ടിലായിരുന്നു താമസിച്ചത്. പൊലീസ് എത്തുമെന്നറിഞ്ഞ് മൈസൂരുവിലേക്ക് കടന്നുകളഞ്ഞ സംഘത്തെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയതെന്ന് മെഡിക്കല്‍ കോളജ് എസിപി കെ. സുന്ദര്‍ശന്‍ പറഞ്ഞു

തടവിലാക്കപ്പെട്ടവരെയും പ്രതികളെയും ബെംഗളൂരുവിലെ ലോഡ്ജില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ച രണ്ട് കാറുകളും പിടിച്ചെടുത്തു. സ്വര്‍ണക്കടത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here