സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരും: മന്ത്രി വീണാ ജോര്‍ജ്| Veena George

സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചെറുവത്തൂരില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ലെന്നും ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സ സൗജന്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഷവര്‍മ്മ(shawarma) കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ചികത്സയില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ(shawarma) കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News