ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പോലീസ്

ബലാത്സംഗക്കേസില്‍ പൊലീസ് നോട്ടീസിന് വിജയ് ബാബുവിന്റെ മറുപടി. ബിസിനസ് ടൂറിലാണെന്നും ഹാജരാകാന്‍ സാവകാശം വേണമെന്നും വിജയ് ബാബു ഇ മെയില്‍ വഴി നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ സാവകാശം അനുവദിക്കാനാകില്ലെന്നും ഉടന്‍ ഹാജരാകണമെന്നും പോലീസ് നിര്‍ദേശം നല്‍കി.

വിജയ് ബാബു ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇ മെയില്‍ വഴി വിജയ് ബാബു മറുപടി നല്‍കിയിരിക്കുന്നത്.എവിടെയാണെന്ന് വ്യക്തമാക്കാതെയാണ് മറുപടി.ബിസിനസ് ടൂറിലാണെന്നറിയിച്ച വിജയ് ബാബു ഈ മാസം 19 ന് മടങ്ങിയെത്തുമെന്നും മറുപടിയില്‍ പറയുന്നുണ്ട്,അതുവരെ സാവകാശം നല്‍കണമെന്നും വിജയ് ബാബു പോലീസിനോടാവശ്യപ്പെട്ടു.

എന്നാല്‍ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സാവകാശം അനുവദിക്കാനാകില്ലെന്നും ഉടന്‍ ഹോജരാകമണമെന്നും പോലീസ് വിജയ് ബാബുവിന് വീണ്ടും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 22 നാണ് കോഴിക്കോട് സ്വദേശിനി, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.ഇതിനെ പിറകെ ഗോവയിലേക്ക് കടന്ന വിജയ് ബാബു പിന്നീട് ബംഗലുരു വഴി വിദേശത്തേക്ക് കടന്നതായി കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരുന്നു.ഇതിനിടെ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാന്‍ വിജയ് ബാബു കൂടുതല്‍ സാവകാശം തേടിയത്.

Maala Parvathy: സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിലപാടെടുക്കുന്ന ആളാണ് താനെന്ന് നടി മാല പാർവതി; രാജി വച്ചതിനെ കുറിച്ച് കൈരളി ന്യൂസിനോട്

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിലപാടെടുക്കുന്ന ആളാണ് താനെന്ന് നടി മാല പാർവതി (Maala Parvathy).ഐ സി സി യിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് കൈരളി ന്യൂസിനോട് സംസാരിക്കുകയിരുന്നു മാല പാർവതി.

വിജയ് ബാബുവിനെതിരെ(vijay babu) ലൈംഗിക പീഡന ആരോപണം നിലനിൽക്കെ ഫേസ്ബുക് ലൈവിൽ ഇരയുടെ പേര് പറഞ്ഞത് ഗുരുതര കുറ്റമാണെന്നും നടി പറഞ്ഞു. തുടർന്ന് താനും ശ്വേത മേനോനും അടക്കുന്ന 5പേർ ഓൺലൈനായി മീറ്റിംഗ് കൂടിയിരുന്നു.

കാരണം, ഐസിസി മെമ്പർ ആയിരിക്കുമ്പോൾ നമുക്ക് ചെയ്യേണ്ട പോളിസി ഇമ്പ്ലിമെന്റേഷൻ ഉണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയിട്ടും ആക്ഷൻ എടുക്കാത്തത് നിയമ വിരുദ്ധമാണ്. ഐസിസി ഒരു ഓട്ടോണോമസ് ബോഡിയാണ്. അതുകൊണ്ട് നിർബന്ധമായും ആക്ഷൻ എടുക്കണം. ഐസിസി നിലവിൽ വന്ന ശേഷമുള്ള ആദ്യ കേസ് കൂടിയാണിത്.

മീറ്റിംഗിൽ എക്സിക്യൂട്ടീവ് കൗൺസിൽ എന്ന ഉത്തരവാദിത്വത്തിൽനിന്നും വിജയ് ബാബുവിനെ നീക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിജയ് ബാബു സ്വമേധയ മാറി നിൽക്കുന്നത് ആയി അറിയിച്ചുകൊണ്ടുള്ള പ്രസ് റിലീസാണ് തുടർന്ന് കാണാൻ ഇടയായത്.ഈ പ്രവണത അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അമ്മ ആവശ്യപ്പെട്ടിട്ട് മാറി നില്കുന്നതെന്ന് പറഞ്ഞാൽ അംഗീകരിക്കാവുന്നതാണെന്നും മാല പാർവതി പറഞ്ഞു.

അതേസമയം ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് സൂചിപ്പിച്ച തായും നടി പറഞ്ഞു. തന്റെ രാജി അറിഞ്ഞ ശേഷം സുധീർ കരമന വിളിച്ചുവെന്നും സംസാരിക്കാമെന്നും പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News