
വലിയ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചെറിയ പെരുന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി സ്പീക്കര്‍ എം ബി രാജേഷ്(MB Rajesh). ലാളിത്യം, ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാല്‍ നിറഞ്ഞ ഈദ് ഉല്‍ ഫിതര്‍ എല്ലാവരുടെയും മനസ്സുകളെ വിമലീകരിക്കട്ടെ. കേവലം ആചാരങ്ങള്‍ക്കപ്പുറം സഹജീവികളോടുള്ള സ്‌നേഹത്താല്‍ നിറയുമ്പോഴാണ് എല്ലാ ആഘോഷങ്ങളും അര്‍ഥവത്താകുന്നത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറനിലാവിലേക്കുള്ള ഉണര്‍വാകട്ടെ ഈ ചെറിയ പെരുന്നാളെന്ന് സ്പീക്കര്‍ എം ബി രാജേഷ് ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു(Pinarayi Vijayan). സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണമെന്നും മുഖ്യമന്ത്രി ആശംസിച്ചു.കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണമെന്നും ഏവര്‍ക്കും ആഹ്ളാദപൂര്‍വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here