Pothencode:പോത്തന്‍കോട് ഒന്‍പതു വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

(Pothecode)പോത്തന്‍കോട് ഒന്‍പതു വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം ഖബറഡി നഗറില്‍ മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

അതിനിടെ (Kasargod)കാസര്‍കോഡ് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹവും കണ്ടെത്തി. ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 16 വയസ്സുള്ള മനീഷിന്റെ മൃതദേഹം കണ്ടെത്തി. 10 പേര്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടത്. ദീക്ഷ (30) നിധിന്‍ (40) എന്നിവരുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here