
(Kasargod)കാസര്‍കോഡ് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹവും കണ്ടെത്തി. ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 16 വയസ്സുള്ള മനീഷിന്റെ മൃതദേഹം കണ്ടെത്തി. 10 പേര്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടത്. ദീക്ഷ (30) നിധിന്‍ (40) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കിട്ടിയത്.
പുനലൂരില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
പുനലൂര്‍(Punalur) ചുടുകട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍(Accident) യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം(Thiruvananthapuram) തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്. അമിതവേഗതയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം വലിയ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here