
(Kollam)കൊല്ലത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ മൂന്ന് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ ലൈസന്‍സാണ് പരിശോധനയില്‍ റദ്ദാക്കിയത്. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, കൊല്ലം എസ്.എന്‍ കോളജിന് സമീപവും ബിഷപ് ജെറോം നഗറിലും പ്രവര്‍ക്കുന്ന സ്‌നാക്‌സ് ബാറുകളുമാണ് പൂട്ടിയത്. ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
അതേസമയം കൊല്ലം ശാസ്താംകോട്ടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപ്പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ദേഹാസ്വാസ്ഥമുണ്ടായതെന്ന് സംശയം. ശാസ്താംകോട്ട പുന്നമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വിഭാഗം അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്കയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here