തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചു:ഡൊമനിക് പ്രസന്റേഷന്‍|Dominic Presentation

(Thrikkakkara by-election)തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍. സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ണയിച്ചാല്‍ ബാക്കി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതായി മാറുമെന്ന് എം സ്വരാജ് പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൂറാമത്തെ നിയമസഭാ അംഗത്തെ സമ്മാനിക്കുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി വിലയിരുത്തപ്പെടും. സമ്പൂര്‍ണമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമെന്ന് മന്ത്രി പി രാജീവ്. സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു.മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു. ഇടതുപക്ഷ മുന്നണി വിജയിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി. നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും പി രാജീവ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ നടക്കും.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. കേവലം 10 ദിവസങ്ങള്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് ലഭ്യമായിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here