
ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിനെ അനുകൂലിച്ച് താര സംഘടന അമ്മ. വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് അമ്മയുടെ വൈസ് പ്രസിഡന്റ് മണയന്‍പിള്ള രാജു തുറന്നടിച്ചു. ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവെച്ച വിഷയത്തിലും മണിയന്‍പിള്ള രാജു പരയസ്യ പ്രതികരണം നടത്തി.അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാമെന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം ഉയരുന്നത്. വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പുറത്തുവന്ന പരാതി. ഈ സാഹചര്യത്തില്‍ താരസംഘടനയില്‍ ആരോപണങ്ങളും തീരുമാനങ്ങളും വിവാദങ്ങളും കത്തുകയാണ്.
അമ്മ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അമ്മയുടെ തീരുമാനം ഇതിന് വിരുദ്ധമായിരുന്നു. വിജയ് ബാബുവിന്റെ മാറിനില്‍ക്കാമെന്ന നിര്‍ദേശത്തെ താരസംഘടന അംഗീകരിക്കുകയും ചെയ്തു. ഒരു കേസില്‍ പ്രതിയായ വ്യക്തിക്കെതിരെ സംഘടന നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് മാലാ പാര്‍വതിയുടെ രാജിയിലൂടെ വ്യക്തമാകുന്നത്. വിജയ് ബാബുവിനെതിരെ സ്വീകരിച്ചത് നടപടിയല്ല. പകരം അദ്ദേഹം ഇങ്ങോട്ട് പറഞ്ഞ കാര്യം അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ചത്.
അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന് പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യാന്‍ സംഘടനയുടെ ഭരണഘടന പ്രകാരം തടസമുണ്ട്. ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിന് വിരുദ്ധമായ നടപടി സംഘടനാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് മാലാ പാര്‍വതി സമിതി അംഗത്വം രാജിവച്ചത്.
പരാതി പരിഹാര സമിതിയുടെ അധ്യക്ഷ ശ്വേതമേനോന്‍, അംഗം കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവയ്ക്കുമെന്നും സൂചന പുറത്തുവരുന്നുണ്ട്. എന്നാല്‍ ആരും രാജിവയ്ക്കില്ലെന്നും അമ്മയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു പറഞ്ഞു.വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ സാധിക്കില്ല എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അവരെ കേള്‍ക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും തീരുമാനമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അതേസമയം ദിലീപ് കേസിന് സമാനമായ വിവാദം തന്നെയല്ലേ ഇതെന്ന ചോദ്യത്തിന് മണിയന്‍പിള്ള രാജു വ്യക്തമായ മറുപടി നല്‍കിയില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here