V Abdurahiman:ഇത് മലപ്പുറത്തിന്റെ മനസ്സറിഞ്ഞ കായികമന്ത്രി…

കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറത്തേയ്ക്ക് ഇത്തവണത്തെ സന്തോഷ് ട്രോഫിയെ വിരുന്നെത്തിക്കാന്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്. മലപ്പുറത്തു നിന്ന് ഇതിനുമുമ്പും മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും തന്റെ നാട്ടുകാരുടെ മനസ്സറിഞ്ഞ മന്ത്രി മലപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്.

സന്തോഷ് ട്രോഫി മത്സരം കേരളത്തിലേക്ക് കൊണ്ടുവന്നു എന്നതിനോടൊപ്പം തന്നെ മികവുറ്റ രീതിയില്‍ അത് സംഘടിപ്പിക്കുന്നതിലും കേരളത്തിലെ കായിക വകുപ്പ് വിജയിച്ചുവെന്ന് തന്നെ പറയാം. ഐ എസ് എല്‍ മത്സരങ്ങള്‍ക്കും കേരളം ഇനി വേദിയാകും എന്ന വാര്‍ത്തകളും എടുത്തുപറയേണ്ടതാണ്. എന്തായാലും കേരളത്തിന്റെ കായിക മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News