Pinarayi Vijayan : സന്തോഷ് ട്രോഫി; നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

സന്തോഷ് ട്രോഫി( santhosh Trophy ) കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ( Football ) ടീമിന് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ CM Pinarayi vijayan ). ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് (Facebook Post ) പോസ്റ്റിലൂടെ പറഞ്ഞു

സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു.

മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകും.

ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്‌നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവര്‍ക്കും ആശംസകള്‍…. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്തോഷ് ട്രോഫിയുടെ 75ാം എഡിഷനില്‍ മുത്തമിട്ട് കേരളം വിജയക്കൊടി പാറിക്കുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നാണ് വെസ്റ്റ് ബംഗാളിനെ കേരളം തകര്‍ത്തത്. ബംഗാളാണ് 97ാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത്. എക്‌സ്ട്രാ ടൈമില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്.

വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ എത്തിയത്. സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിച്ചു. മുഹമ്മദ് സഫ്‌നാദ് 116ാം മിനിറ്റില്‍ കേരളത്തിനായി ഗോള്‍ മടക്കി.

ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം സന്തോഷത്താല്‍ ഇളകി മറിഞ്ഞു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല. ഫൈനലില്‍ മധ്യനിരയില്‍ കേരളത്തിന്റെ തന്ത്രങ്ങള്‍ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാള്‍ ഇറങ്ങിയത്.

കേരളം സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളം കളിക്കളത്തിലിറങ്ങിയത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. അതേസമയം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളായി.

ഇതുവരെ മൂന്ന് തവണ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും കൊമ്പുകോര്‍ത്തിട്ടുള്ളത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ബംഗാളിനായിരുന്നു വിജയമെങ്കിലും 2018-ല്‍ നടന്ന ഫൈനലില്‍ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം കിരീടം ചൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News