Santhosh Trophy : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിന് അഭിവാദ്യങ്ങളുമായി എം എ ബേബി

സന്തോഷ് ട്രോഫി( Santhosh Trophy ) ഫുട്‌ബോള്‍ ( Football ) കിരീടം നേടിയ കേരള ടീമിന് അഭിവാദ്യങ്ങളുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ( M A Baby). ഒരുകളിയും തോല്‍ക്കാതെയാണ് കേരളത്തിന്റെ ഇത്തവണത്തെ കിരീടനേട്ടം എന്നതും അത്യധികം അഭിമാനകരമാണെന്നും എം എ ബേബി പറഞ്ഞു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിന് ( Kerala Team ) അഭിവാദ്യങ്ങള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5 – 4 ന് പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരളം ഏഴാം തവണ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച ആത്മധൈര്യത്തില്‍ കളിച്ച കേരളത്തെ നല്ല സമ്മര്‍ദ്ദത്തിലാക്കാന്‍ ബംഗാളിനുകഴിഞ്ഞു.

പൂര്‍ണ്ണസമയം ഗോള്‍രഹിതസമനില. അധികസമയത്ത് ആദ്യംബംഗാള്‍ ഗോളടിച്ചു. 116-)o മിനിറ്റില്‍ കേരളം ഗോള്‍മടക്കി. കേരളത്തിന്റെ സമനില ഗോള്‍ നേടിയ സഫ്‌നാദിന്റെ സംഭാവന അത്യന്തം അമൂല്യമായിരുന്നു. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഒരുഷോട്ട് ക്രോസ്ബാറിനുമുകളിലൂടെ പായിച്ച ബംഗാളിയുടെ അശ്രദ്ധയും അഞ്ചുഷോട്ടും വലയിലാക്കിയ കേരളകളിക്കാരുടെ കരുതലും അകമഴിഞ്ഞ പിന്തുണ നല്‍കിയ കാണികളും നമ്മുടെവിജയത്തിന്റെ ആധാരഘടകങ്ങളാണ്.

മമ്പാട് എം ഇ എസ് കോളേജ് വിദ്യാര്‍ത്ഥി ടി കെ ജസിന്‍ സെമിഫൈനല്‍ ഘട്ടത്തില്‍ കേരളത്തിന്റെ മുന്നേറ്റത്തില്‍ വലിയ സംഭാവന നല്‍കി. അന്ന് സ്‌കോര്‍ ചെയ്ത അഞ്ചുഗോളുകള്‍ നിര്‍ണായകമായിരുന്നു. കേരള ടീമിന്റെ ക്യാപ്റ്റനും പരിശീലകനും അതോടൊപ്പം അനുമോദനാര്‍ഹരാണ്.

ഒരുകളിയും തോല്‍ക്കാതെയാണ് കേരളത്തിന്റെ ഇത്തവണത്തെ കിരീടനേട്ടം എന്നതും അത്യധികം അഭിമാനകരമാണ്. സംഘാടനത്തിന്റെ മികവിന് മലപ്പുറവും കേരളവും അനുമോദനം അര്‍ഹിക്കുന്നു.സംസ്ഥാന കായിക വകുപ്പ് മന്ത്രി ശ്രീ അബ്ദുള്‍റഹ്മാന്റെ നേതൃത്വത്തിലുള്ള ടീം ആദ്യവസാനം ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി സൂക്ഷ്മമായി ശ്രദ്ധിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി…. എം എ ബേബി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ  ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ- നേര്‍ന്നു. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു.

മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും.

കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നു.

നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ നൗഫലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവർക്കും ആശംസകൾ-അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News