
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ( Prashant Kishor) . ബീഹാറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞതോടെയാണ് പുതിയ തീരുമാനം. ജനങ്ങളിലേക്ക് ഇറങ്ങാന്‍ സമയമായി എന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പ്രശാന്ത് കിഷോറിന്റെ ട്വിറ്ററില്‍ ( Twitter ) ഒരു പോസ്റ്റ് ഇട്ടിരുന്നു. യഥാർഥ പ്രശ്‌നങ്ങൾ മനസിലാക്കാൻ താൻ യഥാർഥ യജമാനന്മാരായ ജനങ്ങളിലേക്ക് തിരിയുമെന്നാണ് പ്രശാന്തിന്റെ ട്വീറ്റ്. തന്റെ അന്വേഷണം ബിഹാറിൽ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം എഴുതി.
ഈ ട്വീറ്റാണ് പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന തരത്തിൽ വിലയിരുത്തപ്പെടുന്നത്. അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം നിരസിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്തിന്റെ ട്വീറ്റ്. കോൺഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും തന്റെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.
. പാർട്ടിയുടെ ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സുർജേവാല നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.
കോൺഗ്രസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചർച്ചകൾക്കും ശേഷം, കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതാധികാരസമിതിയാണ് പ്രശാന്ത് കിഷോറിനെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചതെന്നും അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി പറയുന്നുവെന്നും സുർജേവാല ട്വീറ്റിൽ കുറിച്ചു.<
കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ക്ഷണം വിനയപൂർവം നിരസിക്കുന്നെന്ന് പ്രശാന്ത് കിഷോറും ട്വീറ്റ് ചെയ്‌തു.
തന്റെ അഭിപ്രായത്തിൽ തന്നെക്കാൾ പാർട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. ആഴത്തിൽ വേരുറച്ചുപോയ ഘടനാപരമായ പ്രശ്നങ്ങൾ ആവശ്യമായ പരിഷ്‌കരണ നടപടികളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here