World Press Freedom Day: അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും തൂലികയും ക്യാമറ കണ്ണുകളും ഇനിയും ചലിച്ചു കൊണ്ടേയിരിക്കും…. ഇന്ന് 29-ാമത് ലോക പത്ര സ്വാതന്ത്ര്യ ദിനം

ഇന്ന് 29-ാമത് ലോക പത്ര സ്വാതന്ത്ര്യ ദിനം ( World Press Freedom Day. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായാണ് മെയ് 3 പത്രസ്വാതന്ത്ര്യ ദിനമായി ആചാരിക്കുന്നത്. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കെ ഇന്ന് ലോക പത്ര സ്വാതന്ത്ര്യദിനം.

1993 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി മെയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിനുനേരെ ഉയരുന്ന ആക്രമണങ്ങളോടുള്ള പോരാട്ടം, മാധ്യമങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒപ്പം മാധ്യമ ധര്‍മങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സത്യാഅന്വേഷണത്തിന്റെ ഭാഗമായി ജീവന്‍ ത്യജിക്കേണ്ടി വന്ന മഹാന്മാരായ പത്രപ്രവര്‍ത്തകരെ സ്മരിക്കുന്നതിനുമാണ് ഈ ദിനം ആചാരിക്കുന്നത്.

മാധ്യമരംഗത്തെ ഇരുണ്ട കാലഘട്ടമെന്ന് 2021 നെ രേഖപ്പെടുത്താം. 293 പത്രപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. 55പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടത് 5 സത്യന്വേഷികളാണ്.

അഫ്ഗാനിസ്ഥാനില്‍ താലിബാനു മുന്നില്‍ നഷ്ടമായത് ഡാനിഷ് സിദ്ധിഖി എന്ന മാധ്യമപ്രവര്‍ത്തകനെ മാത്രമല്ല, മനുഷ്യ സമൂഹത്തിനു മുഴുവന്‍ വെളിച്ചമായേക്കാവുന്ന നേര്‍കാഴ്ചകളാണ്.

റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ് പ്രസിദ്ധീകരിക്കുന്ന ലോക പത്രസ്വാതന്ത്ര്യ ഇന്‍ഡക്‌സ് പ്രകാരം 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണെന്നുള്ളത് ഏറെ ലജ്ജാകരമാണ്. 2010 ല്‍ ഇത് 122 ആയിരുന്നു. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനാധിപത്യ സംരക്ഷകരായ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ സാധിക്കുന്നില്ല.

ബിജെപി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കൊടിയ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. വര്‍ഗ്ഗീയത പടര്‍ത്തുന്നുവെന്ന് കള്ള ആക്ഷേപം നടത്തി UAPA ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നു.

ദേശീയസുരക്ഷ ആരോപിച്ച് മീഡിയ one ചാനലിനു വിലക്ക്. ഇങ്ങനെ നീളുന്നു മോദി സര്‍ക്കാരിനു കീഴില്‍ പത്രസ്വാതന്ത്ര്യം. അടിച്ചമര്‍ത്തലുകള്‍ തുടരുമ്പോഴും ജനാധിപത്യ കരുത്തിന്റെ പ്രതീകങ്ങളായ തൂലികയും ക്യാമറ കണ്ണുകളും ഇനിയും ചലിച്ചു കൊണ്ടേയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News