“Her” : അഞ്ചു സ്ത്രീകളുടെ കഥയുമായി ‘ഹെർ ‘ ഒരുങ്ങുന്നു

ഉർവ്വശി(Urvashi) ഐശ്വര്യ രാജേഷ്(Aishwarya Rajesh)പാർവ്വതി തിരുവോത്ത്(Parvathy Thiruvothu)ലിജോമോൾ ജോസ്(Lijomol Jose)രമ്യ നമ്പീശൻ(Ramya Nambessan)എന്നീ നായികമാർ ഒരുമിക്കുന്ന ‘ഹെർ ‘ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുന്നു.ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്‍റെ സംവിധാനം ലിജിൻ ജോസാണ്. നിർമാണം- അനീഷ് എം. തോമസ്, അർച്ചന വാസുദേവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ​​

പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘നീ കോ ഞാ ചാ’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹെര്‍’.

സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ‘ലോ പോയിന്റ്’, എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ് ’ എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്.

ലിജിന്റെ മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു.ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ​​ഇന്ത്യ ഫിലിം പ്രോജക്റ്റിനായി ‘ആത്മനിർഭർ’ എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News