സോളാര്‍ പീഡനക്കേസിന്‍റെ (solar case ) തെളിവെടുപ്പിനായി സി.ബി.ഐ (cbi ) സംഘം ക്ലിഫ് ഹൗസിലെത്തി. പരാതിക്കാരിയും അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം എം.എല്‍.എ ഹോസ്റ്റലിലും സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു.
2021 ജനുവരിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സോളാര്‍ക്കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി.
യു ഡി എഫ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എം.എല്‍.എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്‌ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.