Mammootty : നിഗൂഢത… മുഖംമൂടി…ത്രില്ലർ ചിത്രം റോഷാക്കുമായി മെ​ഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ( Mammootty) – നിസ്സാം ബഷീർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച. ഇംഗ്ലീഷിലുള്ള ഈ സിനിമാപ്പേരിലേക്ക് ആരും അൽപനേരം നോക്കി നിന്നുപോകും. അത്ര പെട്ടെന്ന് വായിക്കാൻ കിട്ടില്ല. അതു തന്നെയാണ് കാരണവും. പിന്നെ പോസ്റ്ററിലെ മുഖംമൂടിധാരിയുടെ ചിത്രം. ആകെ മൊത്തം ഒരു നിഗൂഢതയാണുള്ളത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്.

റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ്.

പ്രൊജക്ട് ഡിസൈനർ ബാദുഷ,നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്,  എന്നിവരാണ് അണിയറപ്രവർത്തകർ. പിആർഓ പ്രതീഷ് ശേഖർ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News