Kuska Rice : ഈദ് വിരുന്നിന് കുസ്‌ക ആയിക്കോട്ടെ

സുഗന്ധവ്യഞ്ജനങ്ങളും നെയ്യും കുറച്ചേറെ ചേര്‍ത്ത് തയ്യാറാക്കുന്ന പ്രത്യേകതരം സ്‌പൈസി റൈസ് ആണ് സൗത്ത് ഏഷ്യന്‍ വിഭവമായ കുസ്‌ക.ഖുഷ്‌ക എന്നും ചിലയിടങ്ങളില്‍ ഇതിനു പേരുണ്ട്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വെറൈറ്റികളില്‍ കുസ്‌ക തയാറാക്കാം. നോണ്‍ വെജിറ്റേറിയന് സ്വാദേറും. ഈദ് വിരുന്ന് സൂപ്പറാക്കാം…ഇതൊന്നു പരീക്ഷിച്ച് നോക്കു….

മട്ടണ്‍ കുസ്‌ക

മട്ടണ്‍ പീസസ് – 1/2 കിലോഗ്രാം

ബസ്മതി അരി – 2 കപ്പ്

മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍

കശ്മീരി മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍

സവാള അരിഞ്ഞത് – 4 (വലുത്)

പച്ചമുളക്-3

തക്കാളി അരിഞ്ഞത്-1

ഇഞ്ചി- 1 കഷണം

വെളുത്തുള്ളി- 7-8 അല്ലികള്‍

കുരുമുളക്-1/2 ടീസ്പൂണ്‍

പെരുംജീരകം -1/2 ടീസ്പൂണ്‍

ഏലക്ക -3

ഗ്രാമ്പൂ-3

കറുവാപട്ട- ഒരു കഷണം

കറിവേപ്പില- ആവശ്യത്തിന്

പുതിനയില അരിഞ്ഞത്-1/4 കപ്പ്

മല്ലിയില അരിഞ്ഞത്-3/4 കപ്പ്

ചിരകിയ തേങ്ങ- 1

നെയ്യ്

പാചകഎണ്ണ

ഉപ്പ്

ബസ്മതി അരി കഴുകി വെള്ളം വാറ്റി വയ്ക്കുക. 1/2 ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും 1 ടേബിള്‍ സ്പൂണ്‍ കശ്മീരി മുളകുപൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് മട്ടണ്‍ കഷണങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക.

മട്ടണ്‍ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള അല്‍പം വലിയ പാത്രം അടുപ്പില്‍ വ്ച്ച് 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക. വെള്ളം വാറ്റിയെടുത്ത അരി ഇതില്‍ വഴറ്റി മാറ്റി വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കുക. ചുരണ്ടിയ തേങ്ങയില്‍ നിന്ന് തേങ്ങാപ്പാലെടുത്ത് മട്ടണ്‍ വേവിച്ച വെള്ളവുമായി മിക്‌സ് ചെയ്യുക. ഇതേ പാത്രത്തില്‍ 1 ടേ.സ്പൂണ്‍ നെയ്യും 2 ടേ. സ്പൂണ്‍ പാചകഎണ്ണയും ഒഴിച്ച് കറുവാപട്ടയും ഗ്രാമ്പൂവും ഏലക്കയും വറുക്കുക.

സവാള, വെളുത്തുള്ളി -ഇഞ്ചി പേസ്റ്റ്, മുറിക്കാത്ത പച്ചമുളക് എന്നിവ നല്ലപോലെ വഴറ്റുക.തക്കാളി, കറിവേപ്പില, പുതിനയില, മല്ലിയില എന്നിവ ചേര്‍ത്ത് നല്ല മണം വരുന്നതു വരെ ഇളക്കിക്കൊടുക്കുക.

1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, 2 ടീസ്പൂണ്‍ ഇറച്ചിമസാലപ്പൊടി എന്നിവ ചേര്‍ക്കുക. മട്ടണ്‍ കഷണങ്ങളും ബസ്മതി അരിയും ചേര്‍ത്തിളക്കുക. 4 കപ്പ് തേങ്ങാപ്പാല്‍- മട്ടണ്‍സ്റ്റോക്ക് മിശ്രിതം ഇതിലേക്ക് ഒഴിക്കുക. തിളയ്ക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. മൂടി കൊണ്ട് അടച്ച് മിതമായ ഫ്‌ളെയിമില്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ വെള്ളം വറ്റി, ചോറിന് പ്രത്യേക സ്വാദ് വന്നിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News