Rahul Gandhi :വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ ; വിവാദമാക്കി BJP

രാഹുൽ ഗാന്ധി (Rahul Gandhi ) നേപ്പാളിൽ നിശാ പാർട്ടിയിൽ പങ്കെടുത്തത് വിവാദമാക്കി ബിജെപി.രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയാണെന്ന് ബിജെപി.ക്ഷണിക്കാത്ത പരിപാടിക്ക് അല്ല രാഹുൽ നേപ്പാളിൽ പോയതെന്നും പ്രധാനമന്ത്രിയാണ് ക്ഷണിക്കാതെ പാക്കിസ്ഥാനിൽ പോയി കേക്ക് മുറിച്ചതെന്നും കോണ്‍ഗ്രസ് (congress ).

വിദേശയാത്രകളുടെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന പതിവ് ഇത്തവണയും രാഹുൽ ഗാന്ധി തെറ്റിച്ചില്ല.നേപ്പാൾ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ബിജെപി (bjp) നേതാവ് തജീന്ദർ പാൽ ബഗ്ഗയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.നിശാ പാർട്ടിയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത് ചൈനയുടെ നേപ്പാൾ അംബാസിഡർ ഹു വാൻക്വി ആണ്.ഇതും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചാരണം.

26/11മുതൽ രാഹുൽ ഗാന്ധി പാർട്ടി മോഡിൽ ആണെന്നും, രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയുമാണെന്നുമാണ് ബിജെപി ആരോപണം. ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി.ക്ഷണിക്കാത്ത പരിപാടിക്ക് അല്ല രാഹുൽ നേപ്പാളിൽ പോയതെന്നും പ്രധാനമന്ത്രിയാണ് ക്ഷണിക്കാതെ പാക്കിസ്ഥാനിൽ പോയി കേക്ക് മുറിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുർജേവാല പ്രതികരിച്ചു.ക്ഷണിച്ച കല്യാണത്തിൽ പോയത് നിയമപരമായി തെറ്റാണോ എങ്കിൽ ബിജെപി അത് തെളിയിക്കട്ടെയെന്നും സുർജേവാല പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News