Solar Case : സോളാര്‍ ലൈംഗിക പീഡന പരാതി; ക്ലിഫ് ഹൗസില്‍ പരാതിക്കാരിക്കൊപ്പം സിബിഐയുടെ തെളിവെടുപ്പ്

കോൺഗ്രസ്‌ നേതാവ്‌ ( Congress Leader ) ഉമ്മൻചാണ്ടിയടക്കം ( Oommen Chandy) പ്രതിയായ സോളാർ ലൈംഗിക പീഡന ( Solar Rape Case) കേസിൽ   സിബിഐ ( CBI) സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. 2012 ലാണ് കേസിനാസ്‌പദമായ സംഭവം.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്.

പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സർക്കാർ വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News