പെരുന്നാൾ സ്പെഷ്യൽ “ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കന്‍”

പെരുന്നാൾ സ്പെഷ്യൽ വിഭവമായി ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കന്‍ തയ്യാറാക്കിയാലോ…..?

ആവശ്യമായ ചേരുവകൾ

ചിക്കന്‍ -2 കിലോ

വെളിച്ചെണ്ണ- 3 ടേ. സ്പൂണ്‍

ഏലക്ക-5

കറുവാപ്പട്ട- 2 ചെറിയ കഷണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 3 ടേ. സ്പൂണ്‍

കശ്മീരി മുളകുപൊടി- 3 ടേ. സ്പൂണ്‍

സവാള- കനം കുറച്ച് അരിഞ്ഞത്(2 എണ്ണം)

ലെമണ്‍ ഗ്രാസ്- 2 സെ.മീ നീളത്തില്‍ (വേണമെങ്കില്‍ മാത്രം)

സോയാസോസ് – 2 ടേ. സ്പൂണ്‍

തേങ്ങാപ്പാല്‍- അരക്കപ്പ്

ഗരംമസാല- 1 ടീസ്പൂണ്‍(വേണമെങ്കില്‍ മാത്രം)

ചുവന്നമുളക് ചതച്ചത്- 1 ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് ഏലക്കയും പട്ടയും ഇടുക. ഇത് പൊട്ടുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിക്കുക. സവാളയിട്ട് വാടുമ്പോള്‍ ചതച്ച മുളക് ചേര്‍ത്ത് വാട്ടുക.

മുളകുപൊടി, ഗരം മസാല, സോയ സോസ്, ചിക്കന്‍ എന്നിവ ചേര്‍ത്ത്, ആ ഗ്രേവി ചിക്കനില്‍ നല്ലതുപോലെ പുരട്ടിയെടുക്കുക. 2 ടേബിള്‍ സ്പൂണ്‍ വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

വെന്തുവരുമ്പോള്‍ തേങ്ങാപ്പാലും ലെമണ്‍ ഗ്രാസും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി വേവിക്കുക. തേങ്ങാപ്പാല്‍ കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കാം. (കടുത്ത ചുവന്നനിറത്തില്‍ ചിക്കന്‍ പിരളന്‍ പോലെ ഗ്രേവി കുറഞ്ഞിരിക്കുന്നതാണ് ശ്രീലങ്കന്‍ സ്‌പൈസി സോയ ചിക്കന്‍)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News