ഇന്ത്യ ഒരു രാജ്യത്തിനും ഒപ്പമല്ല ; സമാധാനത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

യുക്രൈന്‍-റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി.ഇന്ത്യ ഒരു രാജ്യത്തിനും ഒപ്പമല്ലെന്നും സമാധാനത്തിനൊപ്പമെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി.അതേ സമയം ജർമൻ സന്ദർശനം പൂർത്തിയാക്കിയ
പ്രധാനമന്ത്രി ഇന്ന് കൊപ്പൻഹേഗനിൽ എത്തും.

നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാജ്യ തലവന്മാരുമായി ആശയവിനിമയം നടത്തും.ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്.

ജർമ്മൻ സന്ദർശനത്തിനിടെയാണ് യുക്രൈന്‍-റഷ്യ യുദ്ധത്തിൽ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചത്.ഇന്ത്യ ഇരുരാജ്യത്തിനും
ഒപ്പമല്ലെന്നും സമാധാനത്തിനൊപ്പമെന്നുമാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കില്ലെന്നും യുദ്ധം വികസ്വര രാഷ്ട്രങ്ങളേയും ദരിദ്ര രാഷ്ട്രങ്ങളെയും ക്ഷീണിപ്പിച്ചുവെന്നും,ലോകത്തിലെ സമസ്ത മേഖലയെയും യുദ്ധം ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാന മന്ത്രി യുദ്ധം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

ജർമൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ എത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാജ്യ തലവന്മാരുമായി ആശയവിനിമയം നടത്തും. കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം.

കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതന സംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ.ഡെൻമാർക്കിലെത്തിയ ശേഷം പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.

വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ കാണുന്നത്. കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ചർച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News