ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ

കാസർകോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐഡിയൽ കൂൾ ബാറിന്റെ
മാനേജിംഗ് പാർട്ണർ പടന്നയിലെ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഐഡിയൽ കൂൾ ബാറിന്റെ മാനേജിംഗ് പാർട്ണർ അഹമ്മദിനെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തു.

നാല് പ്രതികളുള്ള കേസിൽ മാനേജിംഗ് പാർടണറും,മംഗ്ലരു സ്വദേശിയുമായ അനസ്കർ, ജീവനക്കാരനായ നേപ്പാൾ സ്വദേശി സുന്ദേശ് റായ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിദേശത്തുള്ള കൂൾ ബാർ ഉടമ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദാണ് നാലാം പ്രതി.

കുഞ്ഞഹമ്മദിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അന്വേഷണ സംഘം സ്വീകരിക്കും. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. നിലവിൽ അറസ്‌റ്റ് ചെയ്ത പ്രതികളെ തുടരന്വേഷണത്തിന്റെ ഭാഗമായി ആവശ്യമാണെങ്കിൽ കസ്റ്റഡിയിൽ വാങ്ങിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ആന്തരികാവയങ്ങളുടെ ഫോറൻസിക് പരിശോധന ഫലവും, വെള്ളത്തിന്റെയും ഭക്ഷ്യ വസ്തുക്കളുയുടെയും പരിശോധന ഫലവും ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് പോവും. ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News