ചാര്‍ജിംഗ് വില്ലനാകാതിരിക്കാന്‍ അറിയണം ഇക്കാര്യങ്ങള്‍……

ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ സ്വീകാര്യതയാണുള്ളത്. ഫുൾച്ചാർജിൽ മുന്നേറുന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയെ ഇപ്പോള്‍ സുരക്ഷാ ആശങ്കകൾ ചെറുതായി പിടികൂടിയിരിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ചാർജിംഗില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

• വാഹനം ഓടിച്ചശേഷം അപ്പോൾത്തന്നെ ചാർജ് ചെയ്യരുത്. ബാറ്ററി തണുക്കാൻ സമയം കൊടുക്കുക.

• അധികചാർജിംഗ് ഒഴിവാക്കുക. ചാർജ് മൊത്തം തീരാനും കാത്തുനിൽക്കരുത്. ചില കമ്പനികൾക്ക് ചാർജിംഗ് പൂർണമായിക്കഴിഞ്ഞാൽ വൈദ്യുതി തനിയേ നിൽക്കുന്നതിനുള്ള സാങ്കേതികവിദ്യയുണ്ട്.

• കമ്പനി നിർദേശിച്ചിട്ടുള്ള ചാർജർ മാത്രം ഉപയോഗിക്കുക.

• ചാർജർ ബാറ്ററിയുമായി ഘടിപ്പിക്കുമ്പോൾ ലൂസ് കോൺടാക്ട് ഇല്ലെന്ന് ഉറപ്പാക്കണം. അങ്ങനെയുണ്ടെങ്കിൽ ചാർജറിന്റെ പിൻ മാറ്റിയശേഷം മാത്രം ഉപയോഗിക്കുക.

• വായുസഞ്ചാരമുള്ളിടത്ത് ചാർജ് ചെയ്യുക. ഉറങ്ങുമ്പോൾ ചാർജ് ചെയ്യാനിടുന്നത് കഴിവതും ഒഴിവാക്കാം.

• ഇ-വാഹനങ്ങൾ ചാർജ് ചെയ്യാനുപയോഗിക്കുന്ന സോക്കറ്റിലേക്ക് ഡി.ബി. കണക്ഷൻ ഉണ്ടാകണം.

• ചാർജറും ബാറ്ററിയും നനയരുത്. നനഞ്ഞാൽ ഉണങ്ങിയശേഷം മാത്രം ഉപയോഗിക്കുക.

• വാഹനം വാങ്ങുമ്പോൾത്തന്നെ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക. നിർമാതാക്കൾ നൽകുന്ന നിർദേശങ്ങൾ അതേപടി പാലിക്കണം.

• വാഹനം കഴിവതും തണലത്ത് വെക്കുക.

• അഥവാ തീപിടിച്ചാൽ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിക്കരുത്, അഗ്‌നിശമന യന്ത്രം ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel