Trolls : മുഹബത്തിന്റെ മുന്തിരിച്ചാറ് കലക്കി രണ്ട് തുള്ളി വീതം എടുക്കട്ടേ ? പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാലപ്പെരുന്നാള്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല പെരുന്നാള്‍. ഈദ് മുബാറക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകളെന്നാണ് പി.സി. ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെയായി വരുന്നത്. ഒന്ന് പെരുന്നാള്‍ ആശംസകള്‍ അറിയച്ചതോടെ എയറില്‍ നിന്ന് താഴെയിറങ്ങാന്‍ പി സി ജോര്‍ജിനെ  സോഷ്യല്‍മീഡിയ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആ പ്രസംഗത്തിനെ തുടര്‍ന്ന് പി സിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യമീഡിയയിലുടനീളം ഉയര്‍ന്ന് വന്നിരുന്നത്.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലീം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഈ പ്രസംഗം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ പി സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നടക്കുന്നതും. ഫെയ്സ്ബുക്ക് പോസ്റ്റിന് താ‍ഴെ വരുന്ന കമന്‍റുകള്‍ ചുവടെ:

ഔ, ഈ സമയത്ത് പെരുന്നാൾ ആശംസകൾ അറിയിക്കാൻ ചില്ലറ ഉളുപ്പൊന്നും പോര പിസിയേ

ഒരു തുള്ളി ചായ എടുക്കട്ടേ…. കാസംഘി😡😡😡

തുള്ളി മരുന്നിട്ട ഒരു ചായ എടുക്കട്ടെ 

തുള്ളി മരുന്ന് ആശംസകൾ 

അയൽവാസി വീട്ടിലേക്ക് പെരുന്നാൾ ബിരിയാണി തിന്നാൻ ക്ഷണിക്കണം. അതിനാണ് ഈ സോപ്പിടൽ. 😏

എല്ലാവരുമൊന്ന് മാറി നിൽക്കൂ……. പി സിക്ക് ഇത്തിരി കാറ്റു കിട്ടട്ടെ

ഒരു പെരുന്നാൾ ചായ എടുക്കട്ടെ പി സി 

പെരുന്നാൾ ബിരിയാണിയിൽ രണ്ട് തുള്ളി ഇറ്റിച്ചു കുഴച്ചു തരട്ടെ.. മുണുങ്ങവോ പിസി യ്യേ… 🤣🤣

ഒരു മുസ്ലിം ചായ എടുക്കട്ടേ സേട്ടാ…🙏

തുള്ളി തുള്ളി ആശാന് തുള്ളിപ്പെരുന്നാൾ ആശംസകൾ 😇 

ഇങ്ങനെ പോകുന്നു പല കമന്‍റുകളും…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News