തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞടുപ്പിൽ ഉമാ തോമസ്(uma thomas) യുഡിഎഫ്(udf) സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച്
ഹൈക്കമാൻഡ് പ്രഖ്യാപനമായി. അതേസമയം, തൃക്കാക്കരയിൽ ഇടതു മുന്നണി വിജയിക്കുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (E. P. Jayarajan ).
മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ ഡി എഫിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.കേരളം വികസന കുതിപ്പിലാണ്. LDF സീറ്റ് മൂന്നക്കം കടക്കും.സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
LDF വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക.ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല.കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും.സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
തൃക്കാക്കര യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽ ഡി എഫിനുണ്ടെന്നും ചെന്നിത്തലയ്ക്ക് ഇ പി ജയരാജൻ മറുപടി നല്‍കി.
എൽ ഡി എഫ്, ഉപതെരഞ്ഞെടുപ്പിന് സജ്ജമെന്ന് മന്ത്രി പി.രാജീവ് (P Rajeev)വ്യക്തമാക്കി. വികസനത്തിന് ഒപ്പം നിൽക്കുന്ന തൃക്കാക്കരയിലെ ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും പി.രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു.ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെയായിരിക്കും എൽ ഡി എഫ് മത്സരിപ്പിക്കുകയെന്നും പി.രാജീവ് വ്യക്തമാക്കി.
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് എൽ ഡി എഫ്. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തി ഉടൻ പ്രഖ്യാപിക്കുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി.രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ LDF സീറ്റ് 99 ൽ നിന്ന് 100 ലെത്തും.വികസനത്തിന് ഒപ്പം നിൽക്കുന്ന തൃക്കാക്കരയിലെ ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും പി.രാജീവ് വ്യക്തമാക്കി.
തൃക്കാക്കരയെ കേരളത്തിൻ്റെ ഹൃദയഭാഗമാക്കി മാറ്റാൻ കഴിയുന്ന പദ്ധതിയാണ് കെ റെയിൽ.
പദ്ധതിയെ എതിർക്കുന്ന കേരളവിരുദ്ധ മുന്നണിയുടെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ തുറന്നു കാട്ടപ്പെടും.വികസന പദ്ധതികളെ അട്ടിമറിക്കുന്ന യു ഡി എഫ്, ബി ജെ പി നിലപാട് തിരിച്ചറിയാൻ കഴിയുന്ന അസുലഭ അവസരമായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.