Toll : രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം കേന്ദ്രം അടിമുടി പരിഷ്‌ക്കരിക്കുന്നു

രാജ്യത്തെ ടോൾ (Toll) പിരിവ് രീതി പരിഷ്ക്കരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തികൊണ്ടുള്ള പരിഷ്ക്കാരമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഉപഗ്രഹ നാവിഗേഷൻ സംവിധാനം വഴിയാകും പുതിയ ടോൾ പിരിവ്. ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവിൽ 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷണം തുടങ്ങി. പുതിയ പരിഷ്ക്കരണം നിലവിൽ വന്നാൽ ഫാസ്റ്റ്ടാഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

നിലവിൽ ഈടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോൾ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ്‌ സർക്കാർ ഒരുങ്ങുന്നത്‌.ജി.പി.എസ് ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുക.വാഹനങ്ങൾ ടോൾ റോഡിൽ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോൾ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോൾ ഇടാക്കുകയെന്നാണ് പ്രഥമിക വിവരം. ടോൾ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഇതുവഴി ഒഴിവാകും.

പുതിയ സംവിധാനം രാജ്യത്ത് 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതായി അധികൃതർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്.

പരീക്ഷണം പൂർണവിജയമെന്ന് കണ്ടാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ സംവിധാനം നിലവിൽ വരും.നിലവിലുള്ള ഫാസ് ടാഗ്‌ രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News