Accident: കാർ നിയന്ത്രണം തെറ്റി കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞുൾപ്പെടെ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിയന്ത്രണം തെറ്റിയ ആൾട്ടോ കാർ(alto car) പൂച്ചക്കാട് പള്ളിക്ക് മുന്നിലുള്ള കിണറിൽ വീണു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാർ ഭാഗികമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ഉദുമ സ്വദേശികളാണ് നാല് പേരും. നാല് പേരെയും ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരും ഫയർഫോ‍ഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ദൃശ്യങ്ങൾ

 താമരശ്ശേരിക്ക് സമീപം വാഹനാപകടം; മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് മൂന്നു പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രികരായ താമരശ്ശേരി(thamarassery) ഈർപ്പോണ സ്വദേശികളായ ജസ്ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2), സൽമാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here