ADVERTISEMENT
തൃശൂരിൽ(thrissur) പഴകിയ മീൻ പിടികൂടി. പേരാമംഗലത്ത് ഗോവയിൽ(goa) നിന്ന് കൊണ്ടുവന്ന ലോറിയിലാണ് മീൻ കണ്ടെത്തിയത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.
1,800 കിലോയിലധികം മീനാണ് വാഹനത്തിലുള്ളത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടിച്ചെടുത്ത മീൻ നശിപ്പിക്കും.
ഷിഗല്ല ബാധയുണ്ടായത് ആഹാരത്തിൽ നിന്ന്; ഹോട്ടലുകളിൽ പരിശോധന നടത്തും: ആരോഗ്യമന്ത്രി
കാസർഗോഡ് ജില്ലയിൽ നാലു പേർക്കാണ് ഷിഗല്ലയുടെ(shigella) ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(veena george).
പ്രാഥമിക പരിശോധനയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആഹാരത്തിൽ നിന്നാണ് ഷിഗല്ല ബാധയുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ഹോട്ടലുകളിൽ പരിശോധന നടത്തുമെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി അറിയിച്ചു.
ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.