Cow: ഗോവധത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; രണ്ട് പേരെ തല്ലിക്കൊന്നു

ഗോവധത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഭോപ്പാലിൽ ഗോത്രവര്‍ഗക്കാരായ രണ്ട് പേരെ പശുവിനെ കൊന്നു എന്നാരോപിച്ച് 20ഓളം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്ന് പൊലീസ് പ്രതികരിച്ചു.

പശുവിനെ കൊന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 20 പേരടങ്ങുന്ന സംഘം ഗോത്ര വര്‍ഗക്കാരുടെ വീട്ടിലെത്തി മരിച്ച രണ്ടുപേരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാരകമായ പരുക്കേറ്റ ഇവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.

ജില്ലാ പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. അക്രമികളില്‍ 20 പേരില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here