പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

പത്ത് വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനെന്ന് വിളിപ്പേരുള്ള വണ്ടന്മേട് സ്വദേശി വിജയൻ രാമനാണ് കുമളി പൊലീസിൻ്റെ പിടിയിലായത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ഒരു മാസം മുമ്പ് ദമ്പതികൾ കുട്ടികളെ വീട്ടിലാക്കി തോട്ടത്തിൽ പണിക്കു പോയ സമയത്ത് പ്രതി കുട്ടികളുടെ നേരെ അതിക്രമം നടത്തുകയായിരുന്നു. മധുര പലഹാരങ്ങൾ നൽകി കുട്ടികളെ പ്രതിയുടെ വീട്ടിൽ എത്തിച്ചായിരുന്നു പീഡനം.

കുട്ടികൾ ഈ വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒളിവിലായിരുന്ന പ്രതിയെ കുമളി സി. ഐ. ജോബിൻ ആന്റണിക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് പിടികൂടി. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News