Qatar:ഖത്തറില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

(Qatar)ഖത്തറിലുണ്ടായ (Accident)വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളികളാണ് അപകടത്തില്‍പ്പെട്ടത്.
എന്നാല്‍ മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന് പേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.

അതേസമയം താമരശ്ശേരിക്ക് സമീപം പരപ്പന്‍ പൊയിലില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരായ താമരശ്ശേരി(thamarassery) ഈര്‍പ്പോണ സ്വദേശികളായ ജസ്ല ഷഹനാസ്, ഷെസിന്‍ ഫാത്തിമ (2), സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here