അക്ഷയ തൃതീയ ദിവസം നടന്ന സ്വര്‍ണ വ്യാപാരത്തില്‍ റെക്കോര്‍ഡ് വില്‍പ്പന|Gold sale

അക്ഷയ തൃതീയ ദിവസം നടന്ന സ്വര്‍ണഓ വ്യാപാരത്തില്‍ റെക്കോര്‍ഡ് വില്‍പ്പന. ഇന്ത്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ ഏകദേശം 2000 മുതല്‍ 2250 കോടി രൂപയുടെ വില്‍പ്പന നടന്നു. കൊവിഡിന് ശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഊര്‍ജമാണ് അക്ഷയ തൃതീയയിലുടെ ലഭിച്ചത്. കേരളത്തിലെ ചെറുതും വലുതുമായ 12000 ഓളം സ്വര്‍ണ വ്യാപാരശാലകളിലേക്ക് പതിനായിരങ്ങള്‍ ഒഴുകി. രാവിലെ 6 – 10 ന് തുടങ്ങിയ മുഹൂര്‍ത്തം കണക്കിലെടുത്ത് അതിരാവിലെ സ്വര്‍ണാഭരണ ശാലകള്‍ തുറന്നു. ചെറു പട്ടണങ്ങളിലെ സ്വര്‍ണക്കടകളടക്കം സംസ്ഥാനത്തെ എല്ലാ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടെന്ന് ചുങ്കത്ത് ജ്വല്ലറി ഉടമ രാജീവ് പോള്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാച്ചിപിച്ചതും,വില കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക് ഗുണകരമായി. കൊവിഡ് മൂലം കഴിഞ്ഞ 2 വര്‍ഷം ആഘോഷമില്ലായിരുന്നു. 2019 ല്‍ മെയ് 7 നായിരുന്നു അക്ഷയതൃതീയ, അന്ന് പവന്‍ വില 24000 രൂപയില്‍ താഴെയായിരുന്നു. ഇന്ന് സ്വര്‍ണത്തിന് 37760 രൂപയിലെത്തിയെങ്കിലും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News