
എന്‍ എഫ് പി ടി ഇ സംസ്ഥാന മഹിള കണ്‍വീനറും മുന്‍ എം പി സുരേഷ് കുറുപ്പിന്റെ ഭാര്യാമാതാവ് തിരുമിറ്റക്കോട്ട് ഇട്ടോണം പിണ്ടാലിമനയില്‍ എ ഡി പദ്മാലയ (89)അന്തരിച്ചു. കേന്ദ്ര ഗവ. ജീവനക്കാരുടെ 1960ലെ പണിമുടക്കില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. സൗന്ദര്യലഹരി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മക്കള്‍: പി.എം.സാവിത്രി (റിട്ട.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ്), പി.എം ഭവത്രാതന്‍ (കണ്‍സള്‍ട്ടന്റ് തെര്‍മല്‍ എന്‍ജിനീയര്‍, തൃശൂര്‍), ഡോ.പി.എം.ആര്യ (തൃശൂര്‍). മരുമക്കള്‍: കെ.സുരേഷ് കുറുപ്പ് (മുന്‍ എം.പി), ഇ.എന്‍ സാവിത്രി (ഏറന്നൂര്‍ മനഒറ്റപ്പാലം), രാധാകൃഷ്ണന്‍ കെ. നായര്‍ (ആര്‍ക്കിടെക്ട്. തൃശൂര്‍). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കോട്ടയം മുനിസിപ്പല്‍ ശ്മശാനത്തില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here