പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും: മന്ത്രി വി ശിവന്‍കുട്ടി|V Sivankutty

പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുതിയ ഉത്തര സൂചിക പ്രകാരമാകും മൂല്യനിര്‍ണയം നടക്കുക. 15 അംഗ വിദഗ്ധ സമിതിയാണ് പുതിയ ഉത്തര സൂചിക സയാറാക്കിയത്. 28000 ഉത്തരക്കടലാസുകളുടെ ആദ്യഘട്ട  മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു. ഈ ഉത്തരക്കടലാസുകളും പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിർണയം നടത്തും. മുൻ ഉത്തര സൂചികയിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. എന്നാൽ പരീക്ഷാ ഫലം വൈകരുത് എന്ന കാരണത്താലാണ് സർക്കാർ ഉത്തര സൂചിക പുതുക്കാൻ തീരുമാനിച്ചത്. ഉത്തര സൂചികയില്‍ അപാകത ഇല്ലായിരുന്നുവെന്ന് പരീക്ഷയുടെ ഫലപ്രഖ്യാപനം വരുമ്പോളറിയാമെന്നും മന്ത്രി പറഞ്ഞു. അപാകത സംബന്ധിച്ചുള്ള വിഷയം പ്രിന്‍സിപ്പള്‍ സെക്രട്ടറി പരിശോധിക്കുന്നുമെന്നും മൂല്യനിര്‍ണയത്തിന് ശേഷം സമഗ്രമായ പരിശോധന നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്തെ അനാരോഗ്യ പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂല്യനിര്‍ണയം രഹസ്യമായി നടക്കേണ്ട കാര്യമാണെന്നും അത് പരസ്യമായതില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ അവര്‍ക്ക് സന്തോഷിക്കാന്‍ വേണ്ടിയുള്ളത് പറയുന്നുവെന്നും അപാകതയുണ്ട് എന്നത് അവരുടെ അഭിപ്രായമാണെന്നും അത് അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെമിസ്ട്രി മൂല്യനിര്‍ണയ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം പലതും വെളിപ്പെടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News