Pinarayi Vijayan: 2-ാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; എന്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് തുടക്കം

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട്ടെ എന്റെ കേരളം പ്രദർശന വിപണ മേളയ്ക്ക് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാവും. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രദർശന വിപണന മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിൽ മെയ് മൂന്ന് മുതല്‍ 9 വരെയാണ് എന്റെ കേരളം പ്രദർശന വിപണനമേള സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യും.

‘ഞങ്ങളും കൃഷിയിലേക്ക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും, പച്ചക്കറി തൈ വിതരണവും മന്ത്രി നിർവ്വഹിക്കും. വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകളും, ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകളും വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകളും പ്രദർശന വിപണന മേളയിലുണ്ട്.

കാര്‍ഷിക പ്രദര്‍ശന വിപണന മേള, ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം , കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സെമിനാറുകളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടച്ചേരിയില്‍ നിന്ന് ആലാമിപ്പള്ളി ബസ് സ്റ്റാന്റ് വരെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News