India: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടകരം; മോദി സർക്കാരിനെതിരെ വിമർശനം ശക്തം

ഇന്ത്യയിൽ(India) മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന് റിപ്പോർട്ട്. ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ 8 സ്ഥാനങ്ങൾ നടഷ്ടപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 150-ലേക്കെത്തി. നാണക്കേടെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നതെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശിച്ചു.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് മാധ്യമ സ്വാതന്ത്ര്യ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നതാണ് 8 സ്ഥാനങ്ങൾ ഇടിഞ്ഞു 150ലേക്ക് എത്തിയത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേർസ് എന്ന സംഘടനയും, 9 ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷനുകളും ചേർന്നാണ് ഇൻഡക്സ് തയ്യാറാക്കിയത്. മാധ്യമങ്ങളെ വേട്ടയാടുന്നത് നിർത്തണമെന്നും സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടു.

പട്ടികയിൽ പാകിസ്ഥാൻ 157-ാം സ്ഥാനത്തും ശ്രീലങ്ക 146-ാം സ്ഥാനത്തും ബംഗ്ലാദേശ് 162-ാം സ്ഥാനത്തുമാണ്. ആഗോള റാങ്കിംഗിൽ നേപ്പാൾ 30 പോയിന്റ് ഉയർന്ന് 76-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം സൂചികയിൽ നേപ്പാൾ 106-ാം സ്ഥാനത്തായിരുന്നു.

ഈ വർഷം നോർവേയാണ് ഒന്നാംസ്ഥാനത്ത്. ഡെന്മാർക്ക്, സ്വീഡൻ,എസ്തോണിയ, ഫിൻലൻഡ്, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ മോദി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. അപമാനകരമെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഈ അവസ്ഥയെന്നും സിപിഐഎം ജനൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News