Thrikkakkara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

തൃക്കാക്കര(Thrikkakkara) മണ്ഡലത്തിലെ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാവിലെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നടക്കും.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി രാജീവ്, എം സ്വരാജ് അടക്കമുളള നേതാക്കളുടെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ നടക്കുക. തൃക്കാക്കര മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

`ഉറപ്പാണ് 100; ഉറപ്പാണ് തൃക്കാക്കര’ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയിലടക്കം പ്രചരണം സജീവമായി കഴിഞ്ഞു. ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News